സിക്സ്പായ്ക്ക് ഗെറ്റപ്പിൽ ജീൻ പോൾ ലാൽ; ചിത്രമേറ്റെടുത്ത് സോഷ്യൽ മീഡിയ

നടൻ ലാലിന്‍റെ മകനും സംവിധായകനും നടനുമായ ജീൻ പോൾ ലാലിന്‍റെ മേക്കോവറിനു പിന്നാലെയാണിപ്പോൾ സോഷ്യൽ മീഡിയ. തടിയൊക്കെ കുറച്ച് സിക്സ്പായ്ക്ക് ഗെറ്റപ്പിലാണ് ജീൻ എത്തിയിരിക്കുന്നത്. പുതിയ ചിത്രം ഡ്രൈവിങ് ലൈസൻസിൽ ഈ ലുക്കിലാകും താരം എത്തുക. 18 മാസം കൊണ്ടാണ് പുതിയ ലുക്കിലെത്തിയതെന്നും ജീൻ പറയുന്നു.

പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ അഭിനയിക്കുന്നുമുണ്ട് ജീൻ. പൃഥ്വിരാജ് നായകനും നിർമാതാവുമാകുന്ന രണ്ടാമത്തെ ചിത്രമാണിത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിനൊപ്പം മാജിക് ഫ്രയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ സഹനിർമാതാവാണ്. 

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap