സിനിമയിൽ നേരിട്ട ആ ദുരനുഭവം വെളിപ്പെടുത്തി മീര വാസുദേവ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു ചിത്രമാണ് മോഹൻലാൽ — ബ്ലെസി കൂട്ടുകെട്ടിൽ ഒരുങ്ങിയ തന്മാത്ര. തന്മാത്രയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മീര വാസുദേവ്. ആദ്യ ചിത്രത്തിന് ശേഷം തുടർന്നും അവസരങ്ങൾ വന്നിരുന്നെകിലും ജീവിതത്തിൽ എടുത്ത തെറ്റായ ഒരു ചോയ്സ് കാരണം അതൊന്നും വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താൻ തനിക്ക് സാധിച്ചില്ല എന്ന് തുറന്നു പറയുകയാണ് നടി.

മുംബയിലെ പരസ്യ ലോകത്തു നിന്ന് മലയാളത്തിലെത്തിയ തന്റെ പ്രധാന പ്രശ്നം ഭാഷയായിരുന്നു. തന്മാത്രക്ക് ശേഷം ഒരുപാട് ഓഫറുകൾ വന്നിരുന്നു. എന്നാൽ ഭാഷ ഒരു പ്രശ്നം ആയത് കൊണ്ട് അത് പരിഹരിക്കാനായി ഒരു മാനേജറെ കണ്ടെത്തി. ആ കണ്ടെത്തൽ ആയിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്. അയാളുടെ വ്യക്തി താൽപര്യങ്ങൾക്കായി എന്നെ ഉപയോഗപ്പെടുത്തുവായിരുന്നു. എനിക്ക് വന്ന പല നല്ല അവസരങ്ങളും അയാൾക്ക് താല്പര്യമുള്ളവർക്ക് നൽകുകയായിരുന്നു.

അയാലെ വിശ്വസിച്ച് ഞാൻ ഡേറ്റ് നൽകിയ സിനിമകൾ എല്ലാം പരാജയവുമായിരുന്നു. പല സിനിമകളുടെയും കഥ പോലും ഞാൻ കേട്ടുനോക്കിയിരുന്നില്ല. അയാളിൽ ഉള്ള വിശ്വാസത്തെ അയാൾ മുതലെടുത്തു. പല മികച്ച സംവിധായകരും എന്നെ വെച്ച് സിനിമ ചെയ്യാൻ ആഗ്രഹിച്ചിരുന്നു വെന്ന് ഞാൻ പിന്നീട് ആണ് അറിഞ്ഞത്. അതെല്ലാം അയാൾ പല കാരണങ്ങൾ പറഞ്ഞു മുടക്കി. ഞാൻ മുംബയിൽ ആയിരുന്നതുകൊണ്ട് അതെൊന്നും അറിഞ്ഞതേയില്ല.ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് മീര വാസുദേവ് മനസ്സ്‌ തുറന്നത്.

1 thought on “സിനിമയിൽ നേരിട്ട ആ ദുരനുഭവം വെളിപ്പെടുത്തി മീര വാസുദേവ്

 1. Taxi moto line
  128 Rue la Boétie
  75008 Paris
  +33 6 51 612 712  

  Taxi moto paris

  It’s actually a cool and useful piece of info.
  I am glad that you simply shared this helpful information with us.
  Please stay us informed like this. Thanks for sharing.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap