സിനിമയുടെ ആദ്യമോ അവസാനമോ എഴുതിക്കാണിക്കുന്ന ടൈറ്റില് കാര്ഡുകള് ഇനി മുതല് ഏത് ഭാഷയിലാണോ ആ ചിത്രം നിര്മ്മിക്കപ്പെട്ടിരിക്കുന്നത് ആ ഭാഷയില്തന്നെ നല്കിയിരിക്കണം

സിനിമയുടെ ആദ്യമോ അവസാനമോ എഴുതിക്കാണിക്കുന്ന ടൈറ്റില്‍ കാര്‍ഡുകള്‍ ഇനി മുതല്‍ ഏത് ഭാഷയിലാണോ ആ ചിത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് ആ ഭാഷയില്‍തന്നെ നല്‍കിയിരിക്കണം എന്ന നിയമം പാസ്സാക്കിയിരിക്കുകയാണ് കേന്ദ്ര സെന്‍സര്‍ബോര്‍ഡ്. മറ്റൊരു ഭാഷയില്‍ രേഖപ്പെടുത്താന്‍ അപേക്ഷകന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനുള്ള അവകാശവും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

ഇംഗ്ലീഷില്‍മാത്രം ടൈറ്റില്‍ എഴുതുന്ന രീതി ഇനി നടക്കില്ല. മലയാളസിനിമയാണെങ്കില്‍ മലയാളത്തോടൊപ്പം ഇംഗ്ലീഷ് ടൈറ്റില്‍ ആകാമെന്നുമാത്രം.

ശ്രേഷ്ഠഭാഷാ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നറിയുന്നു.
നിലവലില്‍ മറ്റു തടസ്സങ്ങളൊന്നും പുതിയ നിയമംകൊണ്ട് ഇല്ലെങ്കിലും ഒന്നുരണ്ട് പ്രായോഗിക പ്രശ്‌നങ്ങള്‍ ഉയരാനിടയുണ്ട്.

ടൈറ്റില്‍ ഡിസൈനിംഗ് ആഗ്രഹിച്ച രീതിയില്‍ നടന്നുവെന്ന് വരില്ല. ഉദാഹരണത്തിന് ഇംഗ്ലീഷ് ടൈറ്റിലുകള്‍ മലയാളത്തില്‍ ഡിസൈന്‍ ചെയ്യുന്നതില്‍ അഭംഗി നേരിടാം. മറ്റൊന്ന് ഇന്നത്തെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ വന്നുചേരാനിടയുള്ള പ്രശ്‌നങ്ങളാണ്. ഇംഗ്ലീഷ് കമ്പനികളാണ് ഒ.ടി.ടി. പ്ലാറ്റ്‌ഫോം ഏതാണ്ട് പൂര്‍ണ്ണമായും കയ്യടക്കിയിരിക്കുന്നത്. മലയാളം ടൈറ്റ്‌ലിംഗ് അവര്‍ക്കും ഒരു പ്രശ്‌നമാകാനിടയുണ്ട്.

Share via
Copy link
Powered by Social Snap