സിനിമ, നാടക രംഗത്തെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു

കോവിഡ്-19 ലോക്ക്ഡൗൺ കാരണം പ്രതിസന്ധിയിലായ പ്രൊഫഷണൽ നാടകരംഗത്തെ കലാകാരന്മാരുടെയും കലാകാരികളുടെയും പ്രശ്നങ്ങൾ സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. എ. കെ. ബാലൻ ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു. കേരളത്തിലെ 2500 ഓളം പ്രൊഫഷണൽ നാടക കലാകാരന്മാരും കലാകാരികളും ലോക്ഡൗൺ മൂലം വലിയ സാമ്പത്തിക പ്രയാസങ്ങളാണ് നേരിടുന്നത്. അവരെ സഹായിക്കാനുള്ള പദ്ധതി വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ലോക്ഡൗൺ മൂലം മൂലം സിനിമാ മേഖല വലിയ പ്രതിസന്ധിയെ നേരിടുകയാണ്. ഇത് പരിഹരിക്കാനുള്ള നടപടികൾ സംബന്ധിച്ചും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു.

Share via
Copy link
Powered by Social Snap