സിന്ധുവിനെ കൊന്നത് സംശയം മൂലം; കുറ്റം സമ്മതിച്ച് ബിനോയ്

ഇ​ടു​ക്കി: പ​ണി​ക്ക​ൻ​കു​ടി​യി​ൽ വീ​ട്ട​മ്മ​യെ അ​ടു​ക്ക​ള​യി​ൽ കൊ​ന്നു​കു​ഴി​ച്ചു​മൂ​ടി​യ കേ​സി​ൽ പ്ര​തി ബി​നോ​യി കു​റ്റം സ​മ്മ​തി​ച്ചെ​ന്ന് പൊലീ​സ്. സം​ശ​യം മൂ​ല​മാ​ണ് സി​ന്ധു​വി​നെ കൊ​ന്ന​ത്. വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നും ബി​നോ​യി പൊലീ​സിന് മൊ​ഴി ന​ൽ​കി. ഇ​ടു​ക്കി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് പ്ര​തി ബി​നോ​യ്ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്ന​ത്.

പെ​രി​ഞ്ചാം​കു​ട്ടി​യി​ൽ നി​ന്നാ​ണ് പ്ര​തി​യെ പൊലീ​സ് പി​ടി​കൂ​ടി​യ​ത്. പെ​രി​ഞ്ചാം​കു​ട്ടി തേ​ക്കു​മു​ള പ്ലാ​ന്‍റേ​ഷ​നി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്നും പൊലീ​സ് പ​റ​ഞ്ഞു. മൂ​ന്നാ​ഴ്ച​ മു​ൻപ് കാ​ണാ​താ​യ സി​​ന്ധു​വി​ന്‍റെ മൃ​ത​ദേ​ഹം അ​യ​ൽ​വാ​സി​യാ​യ ബി​നോ​യി​യു​ടെ അ​ടു​ക്ക​ള​യി​ലെ അ​ടു​പ്പു​പാ​ത​ക​ത്തി​ന​ടി​യി​ൽ​ നി​ന്നു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. 

Share via
Copy link
Powered by Social Snap