സുധ കൊങ്കരയുടെ പുതിയ ചിത്രത്തില് നായകന് അജിത്ത്

സൂ​ര​റൈ പോ​ട്ര്   എന്ന    സൂര്യ    ചിത്രത്തിന്  ശേഷം   സുധ   കൊങ്കരയുടെ   പുതിയ  ചിത്രത്തില്‍   തമിഴിലെ   സൂപ്പര്‍   താരം  അജിത്ത്  നായകനാകുന്നു.   ശ്രീ  ഗോകുലം   മൂവീസിന്‍റെ   ബാനറില്‍   ഗോകുലം  ഗോപാലനാണ്  ഈ  ബിഗ്ബഡ്ജറ്റ്      ചിത്രത്തിന്‍റെ  നിര്‍മ്മാതാവ്. ചിത്രത്തിന്‍റെ   ഔദ്യോഗിക   പ്രഖ്യാപനം    ഉടന്‍   ഉണ്ടാവും. കമല്‍ഹാസന്‍  നായകനായ   തൂങ്കാവനം   ആണ്  ശ്രീ    ഗോകുലം   മൂവീസ്   നിര്‍മ്മിച്ച  ആദ്യ  തമിഴ്  ചിത്രം. 2019 ല്‍    പുറത്തിറങ്ങിയ   ‘ധനുസു  റാസി  നെയ്യാര്‍കളെ’   എന്ന   ചിത്രമാണ്   ഒടുവിലായി   ഗോകുലം   നിര്‍മ്മിച്ച  തമിഴ്   ചിത്രം. 

എച്ച്. വിനോദ്  സംവിധാനം  ചെയ്യുന്ന   ‘വലിമൈ’   എന്ന   ചിത്രത്തിലാണ്     അജിത്ത്  ഇപ്പോള്‍   അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ   ചിത്തിന്‍റെ   അടുത്ത  ഷെഡ്യൂള്‍   ഹൈദ്രാബാദിലാണ്   ചിത്രീകരിക്കുക. അജിത്ത്  വീണ്ടും   പൊലീസ് വേഷത്തിലെത്തുന്ന  ചിത്രം  കൂടിയാണ്  ‘വാലിമൈ’.  നേർകൊണ്ട പാർവൈ എന്ന എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്തതും എച്ച് വിനോദ് ആയിരുന്നു. ബെയ്വ്യൂ പ്രൊജക്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ബോണി കപൂറാണ് ‘വാലിമൈ’    നിര്‍മ്മിക്കുന്നത്. സുധ  കൊങ്കരയുടെ   സൂര്യ   ചിത്രം ‘സൂ​ര​റൈ പോ​ട്ര്’  ന​വം​ബ​ര്‍ 12 മു​ത​ല്‍ ആ​മ​സോ​ണ്‍ പ്രൈം ​വ​ഴി​   പ്രേക്ഷകരിലേയ്ക്ക്  എത്തും. 

ഇ​ന്ത്യ ഉ​ള്‍പ്പെ​ടെ 200-ലേ​റെ രാ​ജ്യ​ങ്ങ​ളി​ലെ പ്രൈം ​അം​ഗ​ങ്ങ​ള്‍ക്ക് ത​മി​ഴ് പ​തി​പ്പി​ന് പു​റ​മെ തെ​ലു​ങ്ക്, ക​ന്ന​ഡ, മ​ല​യാ​ളം ഭാ​ഷ​ക​ളി​ലും ചി​ത്രം കാ​ണാ​ന്‍ സാ​ധി​ക്കും.​സൂ​ര്യ​യോ​ടൊ​പ്പം മോ​ഹ​ന്‍ ബാ​ബു, പ​രേ​ഷ് റാ​വ​ല്‍, ഉ​ര്‍വ്വ​ശി തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്നു​ണ്ട്. കു​റ​ഞ്ഞ നി​ര​ക്കി​ല്‍ എ​യ​ര്‍ലൈ​ന്‍ സ്ഥാ​പി​ച്ച റി​ട്ട​യേ​ര്‍ഡ് ആ​ര്‍മി ക്യാ​പ്റ്റ​നും എ​യ​ര്‍ ഡെ​ക്കാ​ൻ  സ്ഥാ​പ​ക​നു​മാ​യ ജി ​ആ​ര്‍ ഗോ​പി​നാ​ഥ​ന്‍റെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​

സു​ര്യ​യു​ടെ 2ഡി ​എ​ന്‍റ​ര്‍ടെ​യ്ന്‍മെ​ന്‍റ്, സി​ഖീ​യ എ​ന്‍റ​ര്‍ടെ​യ്ന്‍മെ​ന്‍റ് തു​ട​ങ്ങി​യ ബാ​ന​റു​ക​ള്‍ ചേ​ര്‍ന്നാ​ണ് സൂ​ര​റൈ പോ​ട്രി​ന്‍റെ നി​ര്‍മ്മാ​ണം.​ക​രു​ണാ​സ്, ജാ​ക്കി ഷ്റോ​ഫ്, സ​മ്പ​ത്ത് രാ​ജ്, അ​ച്യു​ത് കു​മാ​ര്‍, വി​വേ​ക് പ്ര​സ​ന്ന തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ല്‍ മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​ത്. ജി​വി പ്ര​കാ​ശ് കു​മാ​റാ​ണ് സു​ര്യ ചി​ത്ര​ത്തി​ന് വേ​ണ്ടി സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Share via
Copy link
Powered by Social Snap