സുരേഷ് ഗോപിയുടെ 250ാം സിനിമയുടെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

സുരേഷ് ഗോപിയുടെ 250ാം സിനിമയുടെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലുള്ള ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. ചിത്രത്തെ കുറിച്ച് വിവാദങ്ങള്‍ നിലനില്‍ക്കവെയാണ് കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ ലുക്കിലുള്ള ചിത്രങ്ങള്‍ വൈറലാകുന്നത്.

സുരേഷ് ഗോപി ചിത്രം പകര്‍പ്പവകാശം ലംഘിച്ചെന്ന് ആരോപിച്ച് ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം രംഗത്തെത്തിയിരുന്നു. ഇതോടെ ചിത്രം ഷൂട്ടിങ് ആരംഭിക്കുന്നതിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

സിനിമക്കെതിരെ പാല സ്വദേശിയായ ജോസ് കുരുവിനാക്കുന്നേല്‍ എന്ന യഥാര്‍ത്ഥ കുറുവാച്ചനും രംഗത്തെത്തിയിരുന്നു. ഇയാളുടെ ജീവിതത്തെ പ്രമേയമാക്കി മോഹന്‍ലാല്‍ ചിത്രത്തിനായി രഞ്ജി പണിക്കര്‍ തിരിക്കഥ ഒരുക്കിയിരുന്നു. എന്നാല്‍ ആ സിനിമ നടന്നില്ല.

കുറുവാച്ചനായി സുരേഷ് ഗോപി എത്തുന്നതില്‍ കുഴപ്പമില്ലെന്നും യഥാര്‍ത്ഥ കുറുവാച്ചന്‍ മനോരമയോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ തങ്ങളുടെ കഥ കുറുവാച്ചന്റെതല്ല എന്നാണ് ടോമിച്ചന്‍ മുളകുപാടവും ഷാജി കൈലാസും വ്യക്തമാക്കിയത്. രണ്ടും വ്യത്യസ്ത പ്രമേയമാണെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

Share via
Copy link
Powered by Social Snap