സുഹൃത്തിന്റെ കല്യാണ പാർട്ടിക്കു ലഹരി മരുന്ന്, 4 പേർ പിടിയിൽ; പിടിച്ചത് ഒരു കിലോ കഞ്ചാവ്

കോട്ടയം ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ എ.ആർ സുൾഫിക്കറിന്റെ നിർദേശപ്രകാരം എക്സൈസ് ഇൻസ്പെക്ടർ വൈശാഖ്. വി.പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഇല്ലിക്കക്കല്ല്, കുറ്റിലംപാറ, അരുവിത്തുറ കോളജ് ജംക്‌ഷൻ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയ്ക്കിടയിൽ കോളജ് പടി ജംക്‌ഷനിൽ വച്ചാണ് അഹസും വിഷ്ണുവും പിടിയിലായത്. 

ഇവർ സഞ്ചരിച്ചിരുന്ന കെ.എൽ 35 ജെ 9823 നമ്പർ കാറും പിടിച്ചെടുത്തു. സുഹൃത്തിന്റെ കല്യാണ പാർട്ടിക്കു എറണാകുളത്ത് നിന്നും എത്തിച്ച ലഹരി മരുന്നാണ് പിടികൂടിയത്. പ്രതികളെ അറസ്റ്റ് ചെയ്തു. കാറും കസ്റ്റഡയിലെടുത്തു.വിനോദ സഞ്ചാര കേന്ദ്രമായ കുറ്റിലംപാറയിൽ എത്തുന്ന യുവാക്കൾ വ്യാപകമായി ‍കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന പരാതിയിയിൽ നടത്തിയ പരിശോധനയിലാണു ജോയി പിടിയിലായത്. 

ഇവരിൽ നിന്നും 400 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.‌ എക്സൈസ് ഷാഡോ അംഗങ്ങളായ അഭിലാഷ് കുമ്മണ്ണൂർ, എബി ചെറിയാൻ, സി.ജെ നൗഫൽ, പി.ആർ പ്രസാദ് ,പ്രിവന്റിവ് ഓഫിസർമാരായ ബിനീഷ് സുകുമാരൻ, ടി.ജെ മനോജ്, സിഇഒ മാരായ സ്റ്റാൻലി ചാക്കോ, ഉണ്ണിമോൻ മൈക്കിൾ, ജസ്റ്റിൻ തോമസ്, പ്രദീഷ് ജോസഫ്, സുവി ജോസ്‌, കെ.വി വിശാഖ്, വിനീത.വി.നായർ, സി.ബി സുജാത, മുരളീധരൻ എന്നിവരും പങ്കെടുത്തു.

Share via
Copy link
Powered by Social Snap