സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റത്തിനിടയില് ഒരാള്ക്ക് കുത്തേറ്റു

അമ്പലപ്പുഴ: സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റത്തിനിടയില്‍ ഒരാള്‍ക്ക് കുത്തേറ്റു. പുന്നപ്ര വടക്ക് പഞ്ചായത്ത് ബ്ലോക്ക് ജംഗ്ഷനില്‍ സനാദനപുരം ഇടപറമ്പ് വീട്ടില്‍ പുഷ്പരാജന്റെ  മകന്‍ കൃഷ്ണ രാജ് (27) നെയാണ് പരിക്കേറ്റ നിലയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ബ്ലോക്ക് ജംഗ്ഷന് സമീപം വെച്ചായിരുന്നു സംഭവം. സുഹൃത്തും പ്രദേശവാസിയുമായ അനൂപും കൃഷ്ണരാജും ഏറെനാളായി സുഹൃത്തുക്കളായിരുന്നു.  പിന്നീട് ഇവര്‍ തമ്മില്‍ തെറ്റി പിരിയുകയായിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ വീണ്ടും ബ്ലോക്ക് ജംഗ്ഷന് സമീപം വെച്ച് കണ്ടുമുട്ടിയതോടെ വാക്കേറ്റമായി.

പിന്നീട് ഇത് സംഘര്‍ഷത്തിലാണ് കലാശിച്ചത്. ഇതിനിടെ  കൈയില്‍ കരുതിയിരുന്ന മൂര്‍ച്ചയേറിയ മാരകായുധം കൊണ്ട് അനൂപ് കൃഷ്ണ രാജിനെ മാരകമായി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.