സൂഫിയും സുജാതയും’ സംവിധായകന് ഷാനവാസിന് ഹൃദയാഘാതം, അതീവ ഗുരുതരാവസ്ഥയിൽ

‘സൂഫിയും സുജാതയും’ സിനിമയുടെ സംവിധായകന് ഷാനവാസ് നരണിപ്പുഴയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിൽ കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലിൽ ഐസിയുവിൽ ചികിത്സയിലാണ് ഷാനവാസിപ്പോള്‍.
ഡോക്ടര്‍മാര്‍ 72 മണിക്കൂര്‍ നിരീക്ഷണം പറഞ്ഞിട്ടുണ്ട്. പുതിയ സിനിമയുടെ എഴുത്തിന്റെ തിരക്കിലായിരുന്നു ഷാനവാസ്. ഹൃദയാഘാതത്തെ തുടര്‍ന്ന് സുഹൃത്തുക്കളാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ ഓടിടി റിലീസായെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു സൂഫിയും സുജാതയും. അതിഥി റാവു ഹൈദരി, കലാരഞ്ജിനി, ദേവ് മോഹൻ, സിദ്ധിഖ് എന്നിവരായിരുന്നു മറ്റ് താരങ്ങൾ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവായിരുന്നു നിർമാണം