സെക്രട്ടറിയേറ്റിലെ തീപിടിത്തം: മാധ്യമങ്ങൾക്കെതിരെ പരാതി നൽകുമെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ലെ തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​റ്റാ​യ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ പ്ര​സ് കൗ​ൺ​സ​ലി​ന് പ​രാ​തി ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ചീ​ഫ് സെ​ക്ര​ട്ട​റി​യും മു​ഖ്യ​മ​ന്ത്രി​യും സെ​ക്ര​ട്ട​റി​യേ​റ്റി​നു തീ​വ​യ്ക്കാ​നും തെ​ളി​വ് ന​ശി​പ്പി​ക്കാ​നും മു​ന്നി​ട്ടി​റ​ങ്ങി​യെ​ന്നു​വ​രെ ചി​ല മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത ന​ൽ​കി. ഇ​ത് ഒ​രു ത​ര​ത്തി​ലും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​മ​ല്ല. ഇ​ത് ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​രു​ടെ മു​ന്നി​ൽ എ​ത്തി​ക്കേ​ണ്ട​തു​ണ്ട്. മാ​ന​ന​ഷ്ട​ത്തി​ന് കേ​സ് ന​ൽ​കു​ന്ന​തും ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​വ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ​രോ​പ​ണം ഉ​ന്ന​യി​ച്ച നേ​താ​ക്ക​ൾ​ക്കെ​തി​രെ​യും മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കാ​ൻ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും അദ്ദേഹം വ്യക്തമാക്കി

Share via
Copy link
Powered by Social Snap