സെപ്റ്റിക് ടാങ്കിൽ വീണ നാലു വയസുകാരി മരിച്ചു

കണ്ണൂര്‍:പയ്യന്നൂരില്‍ നിര്‍മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് 4 വയസ്സുകാരി മരിച്ചു. കൊറ്റി തേജസ്വിനി ഹൗസിലെ സാന്‍വിയയാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്.

കളിച്ച് കൊണ്ടിരിക്കുന്നതിനിടെ കുട്ടി ടാങ്കിൽ വീഴുകയായിരുന്നു.പരിയാരം ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം.
 

Share via
Copy link
Powered by Social Snap