സെബിന് എസ്. കൊട്ടാരത്തിന് സൈക്കോളജിയില് ഡോക്റ്ററേറ്റ്

കോട്ടയം: സൈക്കോളജിസ്റ്റും ഇന്റര്‍നാഷനല്‍ മോട്ടിവേഷനല്‍ ട്രെയ്‌നറും എഴുത്തുകാരനുമായ ഡോ. സെബിന്‍ എസ്. കൊട്ടാരത്തിന് കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സൈക്കോളജിയില്‍ ഡോക്റ്ററേറ്റ് ലഭിച്ചു. കേരള യൂണിവേഴ്‌സിറ്റി സൈക്കോളജി വിഭാഗം മുന്‍ മേധാവി പ്രഫ. ഡോ. എസ്. രാജുവിന്റെ കീഴിലായിരുന്നു പി. എച്ച്. ഡി. ഗവേഷണം. ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി സൈക്കോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസര്‍ ഡോ. പി. പദ്മകുമാരിയായിരുന്നു എക്‌സ്റ്റേണല്‍ എക്‌സാമിനര്‍.

ഇന്ത്യയിലെ രണ്ട് പരമോന്നത ദേശീയ ബഹുമതികള്‍ ലഭിച്ചിട്ടുള്ള ഡോ. സെബിനെ, 2000-ല്‍ ധീരതയ്ക്കുള്ള ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ രാഷ്ട്രപതിയുടെ ‘ജീവന്‍ രക്ഷാ പഥക്’ ദേശീയ അവാര്‍ഡ് നല്‍കി രാഷ്ട്രം ആദരിച്ചിട്ടുണ്ട്. മാധ്യമരംഗത്തെ ഇന്ത്യയിലെ പരമോന്നത പുരസ്‌കാരം 2013ല്‍ അന്നത്തെ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരിയില്‍ നിന്ന് ഏറ്റുവാങ്ങി. ഇന്ത്യയിലെ ഏറ്റവും മികച്ച മാധ്യമപ്രവര്‍ത്തകന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരമാണിത്. ഇംഗ്ലിഷ്, മലയാളം ഭാഷകളിലായി ഇരുപത്തഞ്ചിലേറെ പുസ്തകകങ്ങള്‍ രചിച്ചിട്ടുള്ള ഡോ. സെബിന്‍ 2011ല്‍ അമേരിക്കയില്‍ നിന്ന് ജിഎസ്ഇ ഫെലോഷിപ്പും നേടിയിട്ടുണ്ട്. ചങ്ങനാശേരി തുരുത്തി സ്വദേശിയാണ് സെബിൻ.  മിറ്റി എസ്. കൊട്ടാരമാണ് ഭാര്യ. മക്കള്‍: ദിയ, ഷോണ്‍. 

Share via
Copy link
Powered by Social Snap