സ്ഥാപകദിനാഘോഷത്തിനിടെ പതാക പൊട്ടി താഴേക്കു വീണു; ക്ഷുഭിതയായി സോണിയാഗാന്ധി

ന്യൂഹിഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​ത്തി​നി​ടെ പ​താ​ക പൊ​ട്ടി താ​ഴേ​ക്കു വീ​ണു. ഡ​ല്‍​ഹി​യി​ലെ എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന 137-ാം വാ​ർ​ഷി​ക ച​ട​ങ്ങി​ല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പതാക ഉയര്‍ത്തുമ്പോഴായിരുന്നു പതാക പൊട്ടി വീണത്.

ഇതേത്തുടര്‍ന്ന് സോണിയാഗാന്ധി ക്ഷുഭിതയായി. രോഷത്തോടെ പോയ സോണിയാഗാന്ധി 15 മിനുട്ടിന് ശേഷം തിരികെ വന്ന് വീണ്ടും പതാക ഉയര്‍ത്തി. പതാക പൊട്ടിവീണ സംഭവത്തില്‍ ക്രമീകരണ ചുമതല ഉണ്ടായിരുന്നവര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  

രാ​ഹു​ൽ​ഗാ​ന്ധി​യും മ​റ്റ് മു​തി​ർ​ന്ന നേ​താ​ക്ക​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പതാ​ക പൊ​ട്ടി​വീ​ണ​ത് ഏ​റെ നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യ​താ​യാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം വി​ല​യി​രു​ത്തു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ക്ര​മീ​ക​ര​ണ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Share via
Copy link
Powered by Social Snap