സ്റ്റേറ്റ് ക്രൈംബ്രാഞ്ചിലെ സീനിയര് സിവില് പൊലീസ് ഓഫീസര്ക്ക് കോവിഡ് സ്ഥിരീകരിച്ചു

കാസര്‍ഗോഡ്:  സ്റ്റേറ്റ് ക്രൈംബ്രാഞ്ചിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോെ ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ എസ്‌ഐ, എഎസ്‌ഐ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍, സിവില്‍ പൊലീസ് ഓഫീസര്‍ എന്നിവരടക്കം 12 പേര്‍ ക്വാറന്റൈനില്‍ പോയി.

ക്രൈംബ്രാഞ്ച്, വിജിലന്‍സ് വിഭാഗങ്ങളില്‍ കോവിഡ് ഡ്യൂട്ടിയുള്ള സിവില്‍ പൊലീസ് ഓഫീസറുള്‍പ്പെടെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ഓഫീസുകളിലേക്ക് മടങ്ങിയിട്ടുണ്ട്. ഇവര്‍ ഓഫീസിലും വീട്ടിലും മാത്രമേ പോകാന്‍ പാടുള്ളൂവെന്നും മറ്റെവിടെയും പോകരുതെന്നുമാണ് നിര്‍ദേശം. കോവിഡ് വ്യാപനമുണ്ടാകുന്ന സാഹചര്യങ്ങളില്‍ നിന്ന് പൂര്‍ണമായും മാറിനില്‍ക്കണമെന്ന കര്‍ശന നിര്‍ദേശവും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.

Share via
Copy link
Powered by Social Snap