സ്വകാര്യ ഹോട്ടലില് നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കുറ്റിക്കാട്ടില് കണ്ടെത്തി

മൂന്നാറിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി. ഇക്കാനഗറിലെ സ്വകാര്യ ഹോട്ടല്‍ തൊഴിലാളിയായ ത്യശൂര്‍ സ്വദേശി കണ്ണനെ ബുധനാഴ്ച രാത്രിയോടെയാണ് കാണാതായത്.
ജോലിക്കിടെ രാത്രി എട്ടരയ്ക്ക് കാണാതായ യുവാവിനെ സുഹ്യത്തുകളും ഹോട്ടൽ ഉടമയും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്ന് ഹോട്ടലുടമ മൂന്നാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നാര്‍ എഞ്ചിനീയറിംഗ് കോളേജിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വിഷം കഴിച്ച നിലയിലായിരുന്നു മൃതദേഹം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Share via
Copy link
Powered by Social Snap