സ്വപ്നയുടെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി; ഉച്ചയോടെ കൊച്ചിയിലെത്തിക്കും

കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻഐഎ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത സ്വപ്ന സുരേഷിന്‍റെയും സന്ദീപിന്‍റെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുമായി എൻഐഎ സംഘം ഇന്ന് ഉച്ചയോടെ കേരളത്തിലെത്തുമെന്നാണ് വിവരം. ബംഗളൂരുവിലെ ബിടിഎം ലേ ഔട്ടിലെ ഹോട്ടലിൽ നിന്നാണ് ഇവർ പിടിയിലായത്. എൻഐഎ ഹൈദരാബാദ് യൂണിറ്റാണ് ഇരുവരെയും പിടികൂടിയത്.

ഇരുവരെയും ഇന്ന് രാവിലെയോടെ കൊച്ചിയിലെത്തിക്കും എന്നാണ് ഇന്നലെ അറിയിച്ചിരുന്നത്. എന്നാല്‍ ഇവുരടെയും സുരക്ഷയും ബംഗളൂരുവിലെ രാത്രി യാത്ര നിയന്ത്രണവും കണക്കിലെടുത്താണ് രാത്രിയിലെ യാത്ര ഒഴിവാക്കിയത്. പ്രതികളെ ഉച്ചയോടെ കൊച്ചിയിലെത്തിക്കും.

തുടർന്ന് കൊവിഡ് പരിശോധനയ്ക്കും ഇവരെ വിധേയമാക്കും. സന്ദീപ് സഹോദരനെ വിളിച്ചതാണ് എൻഐഎ സംഘത്തിന് പ്രതികളിലേക്കെത്താൻ സഹായമായത്. 

You may have missed

Share via
Copy link
Powered by Social Snap