സ്വപ്നയുടെ മൊഴി പകര്പ്പ് കോടതിയില് സമര്പ്പിച്ച് കസ്റ്റംസ്

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴി പകർപ്പ് കോടതിയിൽ സമർപ്പിച്ചു. കസ്റ്റംസിന് സ്വപ്ന നൽകിയ മൊഴിയുടെ പകർപ്പാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ സമർപ്പിച്ചത്.

ആകെ 32 പേജുകളുള്ളതാണ് മൊഴിപകർപ്പ്. പിന്നീട് മൊഴി മാറ്റിപ്പറയാതിരിക്കാനായാണ് സ്വപ്ന നൽകിയ മൊഴിയുടെ പകർപ്പ് കസ്റ്റംസ് ഇപ്പോൾ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. കേസിൽ സ്വപ്നയുടെ മൊഴി പകർപ്പ് മാത്രമാണ് കോടതിയിൽ നൽകിയിരിക്കുന്നത്.

സ്വർണക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എൻ.ഐ.എ. സംഘമാണ് ബെംഗളൂരുവിൽനിന്ന് പിടികൂടിയത്. എൻ.ഐ.എയുടെ കസ്റ്റഡിയിലായിരുന്ന ഇരുവരെയും ദിവസങ്ങൾക്ക് മുമ്പാണ് കസ്റ്റംസ് സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. ഈ ദിവസങ്ങളിൽ കസ്റ്റംസ് സംഘം ഇരുവരെയും വിശദമായി ചോദ്യംചെയ്തിരുന്നു.

Share via
Copy link
Powered by Social Snap