സ്വര്ണക്കടത്ത്: എൻഫോഴ്സ്മെന്റ് കേസിൽ സ്വപ്ന സുരേഷിന് ജാമ്യം

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസില്‍  സ്വപ്ന സുരേഷിന് ജാമ്യം. സ്വപ്നക്ക് ജാമ്യം അനുവദിക്കുന്നു എന്ന ഒറ്റവരിയാണ് കോടതി വിധിയിലുള്ളത്.  പ്രിന്‍സിപ്പല്‍ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാഞ്ഞതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു  സ്വപ്നയുടെ വാദം. എന്നാല്‍ സ്വപ്നയുടെ ജാമ്യാപേക്ഷയില്‍ സാങ്കേതിക പിഴവുകള്‍  ഉണ്ടെന്നും വന്‍ സ്വാധീനമുള്ള പ്രതിയെ പുറത്ത് വിടുന്നത് തുടര്‍അന്വേഷണങ്ങളെ ബാധിക്കുമെന്നും  എന്‍ഫോഴ്സ്മെന്‍റ്  വാദിച്ചിരുന്നു. ഇതേ കേസില്‍ സന്ദീപ് നല്കിയ ജാമ്യഹര്‍ജിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. 

Share via
Copy link
Powered by Social Snap