സ്വര്ണക്കടത്ത് കേസ്; പാര്ട്ടിയും സര്ക്കാറും തമ്മിൽ ഭിന്നതയില്ലെന്ന് യെച്ചൂരി

ദില്ലി:  സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പാർട്ടിക്കും സർക്കാരിനും രണ്ട് നിലപാടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം നേതൃത്വത്തിലും ഇത് സംബന്ധിച്ച് ഭിന്നതയില്ല. ഇക്കാര്യത്തിൽ പാർട്ടിക്ക് ഒരു നിലപാട് മാത്രമെ ഉള്ളു. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളിൽ പാര്‍ട്ടി ഇടപെടില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.  

സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധം ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അയച്ച കത്ത് കിട്ടി. പരിശോധിച്ച ശേഷം മറുപടി നൽകും. അന്വേഷണത്തിൽ തെറ്റ് ചെയ്തവരെ കണ്ടെത്തിയാൽ സ്വാഭാവികമായും നടപടി ഉണ്ടാകുമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. 

Share via
Copy link
Powered by Social Snap