സ്വര്ണ വിലയില് റെക്കോര്ഡ് വര്ധന

സ്വര്‍ണ വിലയില്‍ റെക്കോര്‍ഡ് വര്‍ധന. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 4520 രൂപയായി. പവന്‍റെ വില 36000 കടന്നു. 36160 രൂപയാണ് പവന് ഇന്നത്തെ വില. ഇതാദ്യമായാണ്​ സ്വർണ വില 36000 കടക്കുന്നത്​.

കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക സാഹചര്യം തന്നെയാണ്​ സ്വർണ വിലയെ സ്വാധീനിക്കുന്നത്​. ഇതേതുടർന്ന്​ സുരക്ഷിത നിക്ഷേപമായി പലരും സ്വർണത്തെ തെരഞ്ഞെടുക്കുകയായിരുന്നു. ഇതാണ്​ വില വർധനക്കുള്ള പ്രധാന കാരണം.

മൂന്നാഴ്ചക്കിടെ 2000 രൂപയിലധികമാണ് ഉയര്‍ന്നത്. ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിച്ചാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.