സ്വവര്ഗാനുരാഗികളെ ഏറ്റവും കൂടുതൽ അംഗീകരിച്ചത് ഈ സംസ്ഥാനം

സ്വവർഗാനുരാഗം ഒരു ക്രിമിനൽ കുറ്റമായാണ് പലരും കാണുന്നത്. സ്വവര്‍ഗാനുരാഗികളെ അംഗീകരിക്കാന്‍ കഴിയാത്ത ഇന്ത്യന്‍ സമൂഹം ഇപ്പോഴും യാഥാസ്ഥിതിക ചിന്താഗതിയിലാണെന്ന് അസിം പ്രേംജി ഫൗണ്ടേഷൻ ആന്റ് ലോക്നിറ്റി( സിഎസ്ഡിഎസ്) പ്രസിദ്ധീകരിച്ച സർവേയിൽ പറയുന്നു.

രണ്ട് പേരിൽ ഒരാൾ സമൂഹത്തിൽ സ്വവർഗാനുരാഗത്തിന് സ്ഥാനമില്ലെന്ന് ശക്തമായി വിശ്വസിക്കുന്നുവെന്ന് സർവേയിൽ പറയുന്നു. സ്വവർഗാനുരാഗത്തെ ശക്തമായി അംഗീകരിക്കുന്ന ആളുകളുടെ എണ്ണം കുറവുള്ളതായി സർവേയിൽ പറയുന്നു.  2018 ൽ 24,092 പേരിൽ സർവേ നടത്തുകയായിരുന്നു. 

സുപ്രീംകോടതിയുടെ വിധിക്ക് ശേഷം സ്വവർഗാനുരാഗവുമായി ബന്ധപ്പെട്ട് ആദ്യമായി നടത്തിയ സർവേയിലാണ് ഈ വിവരങ്ങൾ പറയുന്നത്. സ്വവര്‍ഗാനുരാഗികളെ ഏറ്റവും കൂടുതൽ അം​ഗീകരിച്ചത് ഉത്തർപ്രദേശിൽ നിന്നുള്ളവരാണെന്ന് സർവേയിൽ പറയുന്നു. 36 ശതമാനം പേരാണ് അം​ഗീകരിച്ചത്. യുപി കഴിഞ്ഞാൽ സ്വവര്‍ഗാനുരാഗത്തെ അം​ഗീകരിച്ചത് ദില്ലിയിലെയും തമിഴ്നാട്ടിലെയും ആളുകളായിരുന്നു. 

Leave a Reply

Your email address will not be published.