സ്വിം സ്യൂട്ടിൽ അതിസുന്ദരിയായി അനുഷ്ക

അമ്മയാകാൻ ഒരുങ്ങുന്നതിന്‍റെ സന്തോഷത്തിലാണ് നടി അനുഷ്ക ശർമ. താരം പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. സ്വിമ്മിങ് പൂളില്‍ നില്‍ക്കുന്ന ചിത്രമാണ് അനുഷ്ക തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ബ്ലാക്ക് സ്വിം സ്യൂട്ടിൽ അതിസുന്ദരിയായിരിക്കുകയാണ് അനുഷ്ക. കുറച്ചുദിവസങ്ങള്‍ മുന്‍പും താരം ഗർഭകാലം ആസ്വദിക്കുന്ന ഒരു ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.

‘നിങ്ങളിൽ ജീവന്‍റെ സൃഷ്ടി അനുഭവിക്കുന്നതിനേക്കാൾ യഥാർഥവും വിനീതവുമായ മറ്റൊന്നുമില്ല’ എന്ന തലക്കെട്ടോടെയാണ് അനുഷ്ക അന്ന് ചിത്രം പങ്കുവച്ചത്. 

Share via
Copy link
Powered by Social Snap