സ്വീഡിഷ് സ്വദേശിയുടെ മദ്യം ഒഴുക്കിക്കളഞ്ഞ സംഭവം; പൊലീസുകാർക്കെതിരെ വകുപ്പ് തല അന്വേഷണം

തിരുന്തപുരംപു​തു​വ​ത്സ​ര​ത്ത​ലേ​ന്ന് മ​ദ്യ​വു​മാ​യി എ​ത്തി​യ സ്വീ​ഡി​ഷ് പൗ​ര​നെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ മൂ​ന്ന് പൊലീ​സു​കാ​ർ​ക്കെ​തി​രെ വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണം. 

പ്രി​ൻ​സി​പ്പ​ൾ എ​സ്ഐ അ​നീ​ഷ്, സി​പി​ഒ​മാ​രാ​യ മ​നീ​ഷ്, സ​ജി​ത് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് അ​ന്വേ​ഷ​ണം. സം​ഭ​വ​ത്തി​ൽ കോ​വ​ളം സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ ഷാ​ജി​യെ സ​ർ​വീ​സി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. വി​ശ​ദ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു തി​രു​വ​ന​ന്ത​പു​രം സി​റ്റി പൊലീ​സ് ക​മ്മീ​ഷ​ണ​ർ ജി. ​സ്പ​ർ​ജ​ൻ​കു​മാ​ർ പ​റ​ഞ്ഞു. 

കോ​വ​ള​ത്തെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ നാ​ലു വ​ർ​ഷ​മാ​യി താ​മ​സി​ക്കു​ന്ന സ്വീ​ഡി​ഷ് സ്വ​ദേ​ശി സ്റ്റീ​ഫ​ൻ ആ​സ്ബെ​ർ​ഗി​നെ (68) യാ​ണ് കോ​വ​ളം പൊ​ലീ​സ് അ​വ​ഹേ​ളി​ച്ചെ​ന്നു പ​രാ​തി ഉ​യ​ർ​ന്ന​ത്. ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​ൽ​നി​ന്നു വാ​ങ്ങി​യ മ​ദ്യം ബി​ല്ലി​ല്ലാ​ത്ത​തി​നാ​ൽ കൊ​ണ്ടു​പോ​കാ​നാ​കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ പൊ​ലീ​സ് ത​ട​ഞ്ഞ​ത്. ഇ​തോ​ടെ സ്റ്റീ​വ് മ​ദ്യം ഒ​ഴു​ക്കി​ക്ക​ള​ഞ്ഞു. പി​ന്നീ​ട് ബി ​വ​റേ​ജി​ൽ പോ​യി ബി​ൽ വാ​ങ്ങി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു.

Share via
Copy link
Powered by Social Snap