സ്വർണക്കടത്ത്: ശിവശങ്കറിനും ജലീലിനുമെതിരെ അന്വേഷണം മുറുകുന്നു

സ്വ​ർ​ണ​ക്ക​ട​ത്ത് അ​ന്വേ​ഷ​ണ​ത്തി​ൽ​നി​ന്ന്​ മു​ഖ്യ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റെ​യും മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​യുമെതിരെ അന്വേഷണം ശക്തമാക്കാനൊരുങ്ങി കേന്ദ്ര ഏജൻസികൾ. ഇരുവർക്കുമെതിരെ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്താ​നു​ള്ള തീ​വ്ര​പ​രി​ശോ​ധ​ന​യി​ലാ​ണ് ക​സ്​​റ്റം​സും എ​ൻ.​ഐ.​എ​യും. ഇരുവരും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഡയ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ൻ​റ​ലി​ജ​ൻ​റ്​​സ്​ (ഡി.​ആ​ർ.​ഐ), എ​ൻ​ഫോ​ഴ്സ്മ​െൻറ്​ ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി), കേ​ന്ദ്ര ഇ​ൻ​റ​ലി​ജ​ൻ​സ്​ ബ്യൂ​റോ എ​ന്നി​വ​രും പ​രി​ശോ​ധി​ക്കു​ന്നുണ്ട്.

എ​ൻ.​ഐ.​എ​യും ക​സ്​​റ്റം​സും ദീ​ർ​ഘ​മാ​യി ചോ​ദ്യം​ചെ​യ്തി​ട്ടും കാ​ര്യ​മാ​യ വി​വ​രം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ശി​വ​ശ​ങ്ക​റി​​ൻെറ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ക്കി​യ​ത്. ശി​വ​ശ​ങ്ക​റു​ടെ ചാർ​ട്ടേഡ്​ അ​ക്കൗ​ണ്ട​ൻ​റി​നെ ചോ​ദ്യം​ചെ​യ്ത​തി​ൽ സ്വ​പ്ന സു​രേ​ഷു​മാ​യി ന​ട​ന്ന സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ക​സ്​​റ്റം​സി​ന്​ ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. പ്ര​തി​ക​ളാ​യ സ്വ​പ്ന​യും സ​ന്ദീ​പും ത​നി​ക്കെ​തി​രെ മൊ​ഴി ന​ൽ​കാ​ത്ത​ത്​ ശി​വ​ശ​ങ്ക​റി​ന്​ ആ​ശ്വാ​സ​മാ​ണ്. എ​ൻ.​ഐ.​എ ക​സ്​​റ്റ​ഡി​യി​ലു​ള്ള കെ.​ടി. റ​മീ​സും ശി​വ​ശ​ങ്ക​റി​നെ​തി​രെ ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല.  മ​ന്ത്രി ജ​ലീ​ലും യു.​എ.​ഇ കോ​ൺ​സു​ലേ​റ്റും സ്വ​പ്ന​യു​മാ​യു​ള്ള ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചു​ള്ള ബ​ന്ധം ക​ണ്ടെ​ത്താ​നും വി​വി​ധ ഏ​ജ​ൻ​സി​ക​ൾ ശ്ര​മം തു​ട​രു​ക​യാ​ണ്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി ​ആ​പ്ടി​ലെ ക​സ്​​റ്റം​സ് പ​രി​ശോ​ധ​ന ഇ​തി​​ൻെറ ഭാ​ഗ​മാ​യി​രു​ന്നു. കോ​ൺ​സു​ലേ​റ്റി​​ൻെറ വാ​ഹ​ന​ങ്ങ​ൾ ഇ​ട​യ്ക്കി​ടെ സി ​ആ​പ്റ്റി​ൽ എ​ത്തി​യെ​ന്നും ചി​ല പാ​ക്ക​റ്റു​ക​ൾ കൈ​മാ​റി​യെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കോ​ൺ​സു​ലേ​റ്റി​ൽ​നി​ന്ന്​ സി ​ആ​പ്റ്റി​ൽ എ​ത്തി​ച്ച പാ​ഴ്സ​ലി​ൽ വി​ദേ​ശ​ത്ത് അ​ച്ച​ടി​ച്ച മ​ത​ഗ്ര​ന്ഥ​മാ​യി​രു​ന്നെ​ന്ന് ജീ​വ​ന​ക്കാ​ർ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. കോ​ൺ​സു​ലേ​റ്റി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്ന വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് ല​ഭി​ക്കു​ന്നു​ണ്ട്.
കോ​ൺ​സ​ൽ ജ​ന​റ​ലി​നും അ​റ്റാ​ഷെ​ക്കും സ്വ​ർ​ണ​ക്ക​ട​ത്തി​ന് ക​മീ​ഷ​ൻ ന​ൽ​കി​യി​രു​ന്ന​താ​യ പ്ര​തി​ക​ളു​ടെ മൊ​ഴി​യാ​ണ്​ ഇ​തി​ൽ പ്ര​ധാ​നം. ത​മി​ഴ്നാ​ട്ടി​ൽ പി​ടി​യി​ലാ​യ സ്വ​ർ​ണ​ക്ക​ട​ത്ത് ഏ​ജ​ൻ​റു​മാ​രു​ടെ വി​സ സ്​​റ്റാ​മ്പി​ങ് ഉ​ൾ​പ്പെ​ടെ ന​ട​ന്ന​ത് തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്നെ​ന്ന​തും കോ​ൺ​സു​ലേ​റ്റി​നെ കൂ​ടു​ത​ൽ സം​ശ​യ​ത്തി​ലാ​ക്കു​ക​യാ​ണ്.

അതേസമയം ശിവശങ്കറിനെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് സര്‍ക്കാരിനെ സമീപിച്ചു. ഐടി വകുപ്പിലെ വിവാദ നിയമനം ഉള്‍പ്പെടെ പ്രതിപക്ഷ നേതാവിന്റെ അടക്കമുളളവരുടെ പരാതികളാണ്‌ വിജിലന്‍സ് സംസ്ഥാന സര്‍ക്കാരിന് കൈമാറിയത്. പ്രാഥമിക അന്വേഷണത്തിന് അനുമതി തേടിയാണ് വിജിലന്‍സ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെ സമീപിച്ചത്.

Share via
Copy link
Powered by Social Snap