സ്വർണ വിലയിലെ റെക്കോർഡ് മുന്നേറ്റം തുടരുന്നു. 40,160 രൂപയാണ്

കൊച്ചി: സ്വർണ വിലയിലെ റെക്കോർഡ് മുന്നേറ്റം തുടരുന്നു. 40,160 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 5020 രൂപയുമായി. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് കൂടിയത്. കഴിഞ്ഞ ദിവസമാണ് പവന്‍റെ വില 40,000 തൊട്ടത്. ഒരു വർഷത്തിനിടെ പവൻ വിലയില്‌ 14,240 രൂപയാണ് വർധിച്ചത്. ആഗോള വിപണയിൽ സ്വർണ വില ഔൺസിന് 1,976.10 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണയിൽ 10 ഗ്രാം സ്വർണത്തിന്‍റെ വില 53,200 രൂപയായി ഉയർന്നു.

കഴിഞ്ഞ 21 മുതൽ തുടർച്ചയായ ദിവസങ്ങളിൽ റെക്കോർഡുകൾ തകർത്ത് സ്വർണ വില കുതിക്കുകയാണ്. ആഗോള വിപണിയിലെ വില വർധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. അമെരിക്ക ചൈന തർക്കം മുറുകുന്നതും സ്വർണ വില ഉയരാൻ കാരണമായിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ സ്വർണത്തിലേക്ക് തിരിയുന്നതും വില കൂടാൻ കാരണമായി.

Share via
Copy link
Powered by Social Snap