സൗദിയില് ആക്രമണം നടത്താന് ശ്രമിച്ച ഡ്രോണ് തകര്ത്തതായി അറബ് സഖ്യസേന

റിയാദ്: സൗദിയില്‍ ആക്രമണം നടത്താന്‍ ശ്രമിച്ച ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന അവകാശപ്പെട്ടു. ഇറാന്റെ പിന്തുണയോടെ ഹൂതികള്‍ യെമനിലെ അംറാനില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ അയച്ചതെന്ന് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. സൗദിയിലെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് സൗദി വ്യോമസേന ഡ്രോണ്‍ തകര്‍ത്തതായും അദ്ദേഹം അറിയിച്ചു. രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാന്‍ അറബ് സഖ്യസേന എല്ലാ പ്രതിരോധ മാര്‍ഗങ്ങളും അവലംബിക്കുമെന്നും ഹൂതികളുടെ തീവ്രവാദ കേന്ദ്രങ്ങള്‍ ഇല്ലാതാക്കുമെന്നും അറബ് സഖ്യസേന മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published.