സൗദി സൈനിക ഉദ്യോഗസ്ഥര്ക്കുള്ള പരിശീലനം അമേരിക്ക നിര്ത്തിവെച്ചു; കടുത്ത നടപടി

ന്യൂയോര്‍ക്ക്: സൗദി അറേബ്യയില്‍നിന്നുള്ള സൈനിക ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം യു.എസ്. താത്കാലികമായി നിര്‍ത്തിവെച്ചു. ആയുധ പരിശീലനം, വിമാനം പറത്തുന്നതിനുള്ള പരിശീലനം തുടങ്ങിയവയാണ് താത്കാലികമായി നിര്‍ത്തിവെച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് ഫ്‌ളോറിഡയിലെ പെന്‍സകോല സൈനികത്താവളത്തില്‍ സൗദി വ്യോമസേന ഉദ്യോഗസ്ഥന്‍ മൂന്നുപേരെ വെടിവെച്ചുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. 

സൗദിയില്‍നിന്ന് ഏകദേശം മുന്നൂറിലധികം വ്യോമസേന വിദ്യാര്‍ഥികളാണ് നിലവില്‍ യു.എസില്‍ പരിശീലനം തേടുന്നത്. പുതിയ നടപടി ഇവരെയെല്ലാം ബാധിക്കും. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ തീരുമാനമെന്ന് പെന്റഗണും അറിയിച്ചു. വ്യോമസേന വിദ്യാര്‍ഥികള്‍ക്ക് പുറമേ സൗദിയില്‍നിന്നുള്ള എല്ലാ സൈനിക വിദ്യാര്‍ഥികള്‍ക്കും പുതിയ തീരുമാനം ബാധകമാണെന്നും അതേസമയം, കോഴ്‌സ് വര്‍ക്ക്, ഇംഗ്ലീഷ് ഭാഷ ക്ലാസുകള്‍ തുടങ്ങിയവ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

ഡിസംബര്‍ ആറ് വെള്ളിയാഴ്ച പ്രാദേശികസമയം രാവിലെ ആറരയോടെയാണ് ഫ്‌ളോറിഡയിലെ യു.എസിന്റെ പെന്‍സകോല നാവികസേനാ ആസ്ഥാനത്ത് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ മൂന്നുപേര്‍ മരിക്കുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെടിയുതിര്‍ത്ത സൗദി വ്യോമസേന ഉദ്യോഗസ്ഥന്‍ മുഹമ്മദ് സയിദ് അല്‍ഷംറാനി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു.

പെന്‍സകോള സൈനികത്താവളത്തില്‍ പരിശീലനത്തിലുള്ള സൗദി വ്യോമസേനയിലെ സെക്കന്‍ഡ് ലെഫ്റ്റനന്റ് ആയിരുന്നു മുഹമ്മദ് സയീദ് അല്‍ഷംറാനി. 2017-ലാണ് ഇയാള്‍ മൂന്നുവര്‍ഷത്തെ പരിശീലനപരിപാടിയില്‍ ചേര്‍ന്നത്. 

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap