ഹരീഷ് സാല്വെ വീണ്ടും വിവാഹിതനാകുന്നു

ദില്ലി: ഇന്ത്യയിലെ അറിയപ്പെടുന്ന അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായിരുന്ന ഹരീഷ് സാല്‍വെ വീണ്ടും വിവാഹിതനാകുന്നു. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ക്കുന്ന കലാകാരി കരോലിന്‍ ബ്രോസാര്‍ഡ് ആണ് വധു. ബുധനാഴ്ചയാണ് വിവാഹം. 65കാരനായ സാല്‍വെ, ജൂണില്‍ ഭാര്യ മീനാക്ഷി സാല്‍വെയുമായി ബന്ധം വേര്‍പിരിഞ്ഞ ശേഷമാണ് പുനര്‍ വിവാഹിതനാകുന്നത്. 38 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇവര്‍ പിരിഞ്ഞത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സാല്‍വെയുടെ വിവാഹവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഒരു പരിപാടിക്കിടെയാണ് സാല്‍വെ ബ്രൊസാര്‍ഡിനെ പരിചപ്പെടുന്നത്. ബ്രൊസാര്‍ഡിന് 18വയസ്സായ മകളുണ്ട്. ആദ്യ ബന്ധത്തില്‍ സാല്‍വെക്കും രണ്ട് പെണ്‍മക്കളുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 15 പേര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂവെന്ന് സാല്‍വെ അറിയിച്ചിരുന്നു. 

Share via
Copy link
Powered by Social Snap