ഹിമാചലിലെ കനത്ത മഴയിൽ കുടുങ്ങി മഞ്ജു വാര്യരും സംഘവും

ഷിംല: ഹിമാചലിലെ കനത്ത മഴയിൽ കുടുങ്ങി നടി മഞ്ജു വാര്യരും സംഘവും. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന കയറ്റമെന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് മഞ്ജു വാര്യരും സംഘവും ഹിമാചലിൽ കുടുങ്ങിയത്. സംഘത്തിൽ മുപ്പത് പേരുണ്ട്. സംഘത്തിന്‍റെ കൈയിലുളളത് രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ്.മണ്ണിടിച്ചിലും കനത്ത മഴയും തുടരുന്ന സാഹചര്യത്തിൽ സംഘത്തിന് യാത്ര തുടരാനാവുന്നില്ല. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഇവരോട് ബന്ധപ്പെട്ടു. ഹിമാചൽ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചതായും ആവശ്യമായ സഹായങ്ങൾ നൽകാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും വി മുരളീധരൻ പറഞ്ഞു. കുളുമണാലിയില്‍ നിന്നും 82 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഛത്രു എന്ന പ്രദേശത്താണ് നടിയും സംവിധായകനും ഷൂട്ടിംഗ് സംഘവും കുടുങ്ങി കിടക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 11000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. കനത്ത മണ്ണിടിച്ചിലും മഴയും കാരണം സംഘത്തിന് ഛത്രുവില്‍ നിന്നും പുറത്തു കടക്കാന്‍ സാധിച്ചിട്ടില്ല. ഇന്നലെ രാത്രി മഞ്ജുവാര്യര്‍ നേരിട്ട് സഹോദരനെ വിളിച്ചു വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Leave a Reply

Your email address will not be published.