ഹൃദയാഘാതം; കണ്ണൂരില് യുഡിഎഫ് സ്ഥാനാര്ത്ഥി അന്തരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോര്‍ജ് കുട്ടി ഇരുമ്പുകുഴി അന്തരിച്ചു. 62 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജോര്‍ജ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ല സെക്രട്ടറിയാണ്.

Share via
Copy link
Powered by Social Snap