ഹെവി മാസ് ലുക്കിൽ പിറന്നാൾ ദിനത്തിൽ മമ്മൂട്ടി

റോൾസ് റോയ്സിനു മുന്നിൽ മുടി നീട്ടി വളർത്ത് കൂളിംഗ് ഗ്ലാസ് വച്ച് മാസ് ലുക്കിൽ നടന്നു വരുന്ന മമ്മൂട്ടിയുടെ ചിത്രമാണിപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമായിരിക്കുന്നത്. അജയ് വാസുദേവ് ചിത്രം ഷൈലോക്കിലെ മമ്മൂട്ടിയുടെ ലുക്കാണിത്. മമ്മൂട്ടിയുടെ അറുപത്തിയെട്ടാം പിറന്നാളിനോടനുബന്ധിച്ചാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്.
തമിഴ്നടൻ രാജ്കിരണിന്റെ ആദ്യ മലയാള ചിത്രം കൂടിയാണിത്. ദ് മണി ലെൻഡർ എന്ന ടാഗ്ലൈനോടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്. ചിത്രത്തിൽ പലിശക്കാരനായാണ് മമ്മൂട്ടിയെത്തുന്നത്. ഗുഡ് വിൽ എന്റർടെയ്ൻമെന്റസിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമിക്കുന്നത്.
നവാഗതരായ അനീഷ് ഹമീദും ബിബിൻ മോഹനും ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയൊരുക്കിയിരിക്കുന്നത്. രണദിവ് ആണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ചിത്രം ക്രിസ്മസ് റിലീസായി തിയെറ്ററുകളിലെത്തും.