11 കാരിയുടെ കൈകള് തിളച്ച എണ്ണയില് മുക്കി അയല്വാസിയായ സ്ത്രീ; കാരണം മനസാക്ഷിയെ ഞെട്ടിക്കുന്നത്

11 കാരിയുടെ കൈകള്‍ തിളച്ച എണ്ണയില്‍ മുക്കി അയല്‍വാസിയായ സ്ത്രീ. ഗുജറാത്തിലാണ് 40 വയസുള്ള ലാഖി മാക്വാന എന്ന സ്ത്രീ 11 വയസുകാരിയുടെ കൈകള്‍ തിളച്ച എണ്ണയില്‍ മുക്കിയതിനെ തുടര്‍ന്ന് അറസ്റ്റില്‍ലായത്.

സംഭവത്തില്‍ ജില്ലാ കലക്ടറോട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് പ്രതിയെയും ഒരു പുരുഷനെയും സംശയാസ്പദമായ രീതിയില്‍ പെണ്‍കുട്ടി കാണുകയും രക്ഷിതാക്കളോട് പറയുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതയയാണ് പെണ്‍കുട്ടിയോട് ക്രൂരത കാട്ടിയത്.

സംഭവമറിഞ്ഞെത്തിയ മറ്റൊരു അയല്‍വായിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറം ലോകമറിയുന്നത്. പെണ്‍കുട്ടിയുടെ വലതുകൈ തിളച്ച എണ്ണയില്‍ ബലമായി മുക്കാന്‍ നിര്‍ബന്ധിക്കുന്നതായി വീഡിയോയില്‍ കാണാം.

കുട്ടി നുണ പറഞ്ഞതാണെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് പ്രതി കുട്ടിയുടെ കൈ എണ്ണയില്‍ മുക്കിയത്. രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.പ്രാഥമിക ചികിത്സ ലഭിച്ച ശേഷം കുട്ടി വീട്ടില്‍ വിശ്രമത്തിലാണെന്ന് പൊലീസ് അറിയിച്ചു.

Share via
Copy link
Powered by Social Snap