150 കോടി ആഗോള കളക്ഷനുമായി സ്റ്റൈൽ മന്നന്റെ ദർബാർ മുന്നേറുകയാണ്

150 കോടി ആഗോള കളക്ഷനുമായി സ്റ്റൈൽ മന്നന്‍റെ ദർബാർ മുന്നേറുകയാണ്. ലൈക്ക പ്രൊഡക്ഷൻസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. കളി ആർക്ക് വേണമെങ്കിലും ആവാം, എന്നാൽ സിംഹാസനം രാജാവിനായിരിക്കും എന്നാണ് ലൈക്ക പ്രൊഡക്ഷൻസ് പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്. എ.ആർ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രം ഇക്കഴിഞ്ഞ ഒമ്പതാം തീയതിയാണ് തിയെറ്ററുകളിലെത്തിയത്.

മയക്കുമരുന്ന് മാഫിയയ്ക്കെതിരെ പോരാടുന്ന ആദിത്യ അരുണാചലം എന്ന പൊലീസ് ഓഫിസറായാണ് സ്റ്റൈൽ മന്നൻ ചിത്രത്തിലെത്തിയത്. സുനിൽ ഷെട്ടി, യോഗി ബാബു, നയൻതാര, നിവേദ തോമസ് എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസും എസ് ക്യൂബ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്.

Leave a Reply

Your email address will not be published.