16 വർഷങ്ങൾക്ക് ശേഷം ദുബായ് എയര്ഷോയിൽ ഇന്ത്യന് വ്യോമസേന

ദുബായ്: പതിനാറ് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം ദുബായ് എയർ ഷോയിൽ ഇന്ത്യൻ വ്യോമസേനയും പങ്കെടുക്കാനൊരുങ്ങി.നവംബര്‍ 14ന് ആരംഭിച്ച ദുബായ് എയര്‍ ഷോയിലാണ് ഇന്ത്യന്‍ വ്യോമസേനയും പങ്കെടുക്കുന്നത്. യുഎഇ ഭരണകൂടത്തിന്‍റെ ക്ഷണം സ്വീകരിച്ചാണ് ഇന്ത്യ എയർ ഷോയിൽ പങ്കെടുക്കുന്നത്. ഇത്തവണ വ്യോമസേനയുടെ സാരംഗ്, സൂര്യകിരണ്‍, തേജസ് സംഘങ്ങളാണ്  ദുബായ് എയര്‍ഷോയിൽ പങ്കെടുക്കുന്നത്.

 രണ്ട് ദിവസം മുമ്പേ സേനാംഗങ്ങള്‍ വ്യോമാഭ്യാസത്തിനായി യുഎഇയിലെത്തിയിരുന്നു. ഇതിന് മുമ്പ് 2005ല്‍ നടന്ന അല്‍ ഐന്‍ ഗ്രാന്റ്പ്രീയിലാണ്  ഇന്ത്യന്‍ വ്യോമസേന യുഎഇയിൽ പങ്കെടുത്തത്.ഇന്ത്യന്‍ വ്യോമസേനയുടെ തേജസ് വിമാനവും യുഎഇ എയര്‍ഷോയിലെ പ്രദര്‍ശനത്തില്‍ ഉണ്ടാകും. സൗദി അറേബ്യയുടെ സൗദി ഹോക്സ്, റഷ്യയുടെ റഷ്യന്‍ നൈറ്റ്സ്, യുഎഇയുടെ അല്‍ ഫുര്‍സാന്‍ എന്നിവയ്ക്കൊപ്പമാണ് ദുബായ് എയര്‍ ഷോയില്‍ ഇന്ത്യന്‍ വ്യോമസേന അഭ്യാസങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

Share via
Copy link
Powered by Social Snap