17 വർഷങ്ങൾക്ക് ശേഷം സിഐഡി മൂസ വരുന്നു, വ്യത്യസ്ത ഭാവത്തിൽ

ദിലീപ് നായകനായെത്തി 2003 ൽ പുറത്തിറങ്ങിയ സിഐഡി മൂസ എന്ന ചിത്രം മലയാള സിനിമയിലെ എക്കാലത്തേയും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നാണ്. ഏറെ നാളുകളായി ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിത ചിത്രം പുറത്തിറങ്ങി 17 വർഷം പിന്നിടുന്ന വേളയിൽ പുതിയ പ്രഖ്യാപനവുമായെത്തിയിരിക്കുകയാണ് ദിലീപ്. സിഐഡി മൂസ ആനിമേഷൻ ചിത്രമായി പ്രേക്ഷകരിലേക്കെത്തിക്കുകയാണ് ദിലീപും കൂട്ടരും.

ലോക ആനിമേഷൻ ദിനത്തിലാണ് താരത്തിന്‍റെ പ്രഖ്യാപനം. ചിത്രത്തിന്‍റെ പ്രൊമോ വിഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഗ്രാന്‍റ് പ്രൊഡ‍ക്ഷൻസിന്‍റെ ബാനറിൽ ദിലീപ്, അനൂപ് എന്നിവർ ചേർന്ന് നിർമിച്ച സിഐഡി മൂസയ്ക്ക് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണ, സിബി കെ തോമസ് എന്നിവരാണ്. 

Share via
Copy link
Powered by Social Snap