200, 500, 2000 ‘നോട്ടുകൾ’ വേസ്റ്റ് ബിന്നിൽ! കള്ളനോട്ടു സംഘത്തെ കുടുക്കി ഹോം സ്റ്റേ ഉടമ

പത്തനംതിട്ട:തിരുവല്ലയില്‍ ഹോം സ്‌റ്റേ കേന്ദ്രീകരിച്ച് കള്ളനോട്ട് നിര്‍മ്മിച്ച സംഘത്തിലെ പ്രധാനിയെ കുടുക്കിയത് ഹോം സ്‌റ്റേ ഉടമയുടെ തന്ത്രപരമായ നീക്കത്തിലൂടെ. കാഞ്ഞിരപ്പള്ളി കൊടുങ്ങൂർ സ്വദേശി സജിയാണ് (38) പൊലീസ് പിടിയിലായത്. കാസർകോട് സ്വദേശികൾ ഉൾപ്പെടുന്നവർ സംഘത്തിൽ ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

കാസർകോട്ട് നിന്നുള്ള കുട്ടികളും സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന 12 അംഗ സംഘം കുറ്റപ്പുഴയിലെ ഹോം സ്‌റ്റേയിൽ പതിയവായി സന്ദർശനത്തിന് എത്തുമായിരുന്നു. സ്ഥിരം സന്ദർശകരായതിനാൽ ഉടമയ്ക്ക് സംശയം തോന്നിയില്ല.

എന്നാൽ അവസാനമായി ഇവർ വന്നു പോയതിന് ശേഷം മുറി വൃത്തിയാക്കിയപ്പോൾ 200, 500, 2000 അടക്കമുള്ള നോട്ടുകളുടെ പേപ്പറുകൾ വേസ്റ്റ് ബിന്നിൽ നിന്നു ഹോം സ്റ്റേ ഉടമയ്ക്ക് ലഭിച്ചു. സംശയം തോന്നിയ ഉടമ ഇന്റലിജൻസിലെ ഒരു ഉദ്യോഗസ്ഥനെ വിവരമറിയിക്കുകയായിരുന്നു.  തുടർന്ന് നടത്തിയ രഹസ്യ നീക്കത്തിലാണ് സജി കോട്ടയത്ത് പിടിയിലായത്.

Share via
Copy link
Powered by Social Snap