22 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്ണ്ണമിശ്രിതവുമായി വടകര സ്വദേശി പിടിയില്

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 22 ലക്ഷത്തോളം രൂപ വില വരുന്ന 435.5 ഗ്രാം സ്വര്‍ണ്ണ മിശ്രിതം
കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ദുബായില്‍ നിന്ന് ഇന്‍ഡിഗോ എയര്‍ ലൈന്‍സിന്റെ വിമാനത്തില്‍ ഞായറാഴ്ച രാത്രി 9.45 ഓടുകൂടി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ കോഴിക്കോട് വടകര സ്വദേശി സിദ്ധിഖില്‍ (31) നിന്നാണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണ്ണ മിശ്രിതം കണ്ടെടുത്തത്.

കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ ടി.വി. കിരണിന്റെ നിര്‍ദ്ദേശ പ്രകാരം സൂപ്രണ്ട് പ്രവീണ്‍ കുമാര്‍ കെ.കെ., ഇന്‍സ്‌പെക്ടര്‍മാരായ പ്രതിഷ്.എം., മുഹമ്മദ് ഫൈസല്‍. ഇ, സന്തോഷ് ജോണ്‍, ഹെഡ് ഹവില്‍ദാര്‍ സന്തോഷ് കുമാര്‍. എം. എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണ്ണം പിടികൂടിയത്.

Share via
Copy link
Powered by Social Snap