25 കോടി ബിഗ് ബജറ്റ് ചിത്രവുമായി ഫഹദിന്റെ മാലിക്

ടേക്ക് ഓഫ് എന്ന ചിത്രത്തിനു ശേഷം മഹേഷ് നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫഹദ് ഫാസിൽ നായകനായെത്തുന്ന മാലിക്. ടേക്ക് ഓഫ് ടീം തന്നെയാണ് മാലിക്കിലും ഒന്നിച്ചെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. 25 കോടി മുതൽ മുടക്കിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ വൻതാരനിരയാണ് അണിനിരക്കുന്നത്.
ബിജു മേനോൻ, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, അപ്പാനി ശരത്, നിമിഷ സജയൻ, നടി ജലജ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സാനു ജോൺ വർഗീസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സുഷിൻ ശ്യാമാണ് സംഗീതമൊരുക്കിയിരിക്കുന്നത്. 2020 ഏപ്രിൽ 3 ന് ചിത്രം തിയെറ്ററുകളിലെത്തും.