40 വർഷങ്ങൾക്ക് ശേഷം അങ്ങാടി വീണ്ടും പ്രേക്ഷകരിലേക്ക്

അനശ്വര നായകൻ ജയൻ അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രം അങ്ങാടി വീണ്ടും പ്രേക്ഷകരിലേക്ക്. 1980 ൽ പുറത്തിറങ്ങിയ ചിത്രമൊരുക്കിയത് ഐ.വി ശശിയാണ്. സിനിമ വീണ്ടും പ്രേക്ഷകരിലെത്തിക്കുന്നത് എസ് ക്യൂബ് ഫിലിംസാണ്. എസ് ക്യൂബ് ഫിലിംസിന്‍റെ യൂട്യൂബ് ചാനലിലൂടെ നവംബർ 16 മുതൽ ചിത്രം പ്രേക്ഷകന് ലഭ്യമാകും. ഇതിന് മുന്നോടിയായി ചിത്രത്തിന്‍റെ ട്രെയ്‌ലറും അവർ പുറത്തുവിട്ടു. അങ്ങാടി. കാലത്തിന്‍റെ കരങ്ങൾക്ക് മങ്ങലേൽപ്പിക്കാൻ കഴിയാത്ത ദൃശ്യ കലാവിസ്മയം.

നാല് പതിറ്റാണ്ടുകൾക്കു മുമ്പ് കാല യവനികക്കുള്ളിൽ മറഞ്ഞ ജയൻ എന്ന അതുല്യ പ്രതിഭയുടെ അഭിനയ പാടവത്തിന്‍റെ സാക്ഷ്യപത്രം. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പി വി ഗംഗാധരൻ നിർമ്മിച്ച അങ്ങാടി എസ് ക്യൂബ് ഫിലിംസ് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുന്നിൽ പുനരാവിഷ്ക്കരിക്കുന്നു, നവംബർ 16 മുതൽ. എസ് ക്യൂബ് ഫിലിംസ് പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ടി ദാമോദരൻ തിരക്കഥയെഴുതിയ അങ്ങാടിയിൽ സീമയും സുകുമാരനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ​ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പിവി ​ഗം​ഗാധരനാണ് ചിത്രം നിർമിച്ചത്. ശ്യാം ആയിരുന്നു ചിത്രത്തിന്‍റെ സം​ഗീതം.

Share via
Copy link
Powered by Social Snap