40 സിനിമകള്, ആറ് സീസണുകള്; നെറ്റ്ഫ്ളിക്സിലെ പുതിയ റിലീസുകള്

ഓഗസ്റ്റ് ആദ്യ രണ്ട് വാരങ്ങളിലെ പുതിയ റിലീസുകളുടെ ലിസ്റ്റ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സ് പുറത്തുവിട്ടു. 40 സിനിമകളും വ്യത്യസ്ത സിരീസുകളുടെ ആറ് സീസണുകളും ഇന്ന് മുതല്‍ അടുത്ത 14 ദിവസത്തിനകം നെറ്റ്ഫ്ളിക്സില്‍ എത്തും. ജാന്‍വി കപൂര്‍ നായികയാവുന്ന ‘ഗുന്‍ജന്‍ സക്സേന: ദി കാര്‍ഗില്‍ ഗേള്‍’ ആണ് പ്രധാന ഇന്ത്യന്‍ റിലീസ്. 

ട്രാന്സ്ഫോര്മേഴ്സ്– 3 ചിത്രങ്ങള്

സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ഹോളിവുഡ് സിനിമാ സിരീസ് ആയ ‘ട്രാന്‍സ്‍ഫോര്‍മേഴ്സി’ലെ മൂന്ന് ചിത്രങ്ങള്‍ ഇന്ന് റിലീസ് ചെയ്തിട്ടുണ്ട് നെറ്റ്ഫ്ളിക്സ്. ട്രാന്‍സ്‍ഫോര്‍മേഴ്സ് (2007), റിവഞ്ച് ഓഫ് ദി ഫാളന്‍ (2009), ഡാര്‍ക് ഓഫ് ദി മൂണ്‍ (2011) എന്നിവയാണ് അവ.

ദി ഗോഡ് ഫാദര്‍- പാര്ട്ട് 1,3

ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള സംവിധാനം ചെയ്ത കള്‍ട്ട് ക്ലാസിക് ‘ഗോഡ്‍ഫാദര്‍’ ത്രയത്തിലെ അല്‍ പച്ചീനോ നായകനായ രണ്ടാംഭാഗം നേരത്തേതന്നെ നെറ്റ്ഫ്ളിക്സില്‍ ഉണ്ട്. ഇപ്പോഴിതാ ഒന്ന്, രണ്ട് ഭാഗങ്ങളും എത്തിയിരിക്കുന്നു. രണ്ട് ചിത്രങ്ങളും നെറ്റ്ഫ്ളിക്സില്‍ ഇന്നു മുതല്‍ കാണാം.

ഗ്യാങ്സ് ഓഫ് വാസിപൂര്‍-1,2

അനുരാഗ് കശ്യപിന്‍റെ സംവിധാനത്തില്‍ 2012ല്‍ പ്രദര്‍ശനത്തിനെത്തിയ ക്രൈം ഡ്രാമ ചിത്രം ഗ്യാങ്സ് ഓഫ് വാസിപൂരിന്‍റെ രണ്ട് ഭാഗങ്ങളും. രണ്ട് ചിത്രങ്ങളും നാലിന് റിലീസ് ചെയ്യും.

ഗുന്ജന്സക്സേന: ദി കാര്ഗില്ഗേള്

യുദ്ധമുഖത്ത് ഇന്ത്യയുടെ ആദ്യ വനിതാ പൈലറ്റ് ആയിരുന്ന ഫ്ളൈറ്റ് ലഫ്റ്റനന്‍റ് ഗുന്‍ജന്‍ സക്സേനയുടെ കഥ പറയുന്ന ചിത്രം. ജാന്‍വി കപൂര്‍ നായികയാവുന്ന ചിത്രം ഡയറക്ട് ഒടിടി റിലീസ് ആണ്. സംവിധാനം ശരണ്‍ ശര്‍മ്മ
 

40 സിനിമകള്‍, ആറ് സീസണുകള്

ബേസിക് ഇന്‍സ്റ്റിങ്റ്റ്, ഫസ്റ്റ് മാന്‍, ബേബി ഡ്രൈവര്‍ തുടങ്ങിയ സിനിമകളൊക്കെ ഈ രണ്ട് വാരങ്ങളിലായി കാണാം. ഒപ്പം തോമസ് ആന്‍ഡ് ഫ്രണ്ട്സ്, ദി റെയിന്‍, ഹൈ സീസ്, ഗ്ലോ അപ്പ് തുടങ്ങിയ സിരീസുകളുടെ പുതിയ സീസണുകളും. 

Share via
Copy link
Powered by Social Snap