5 മിനിറ്റ് മാത്രം; മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ അഭിഭാഷകനുമായി സംസാരിച്ചു

5 മിനിറ്റ് മാത്രം; മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ അഭിഭാഷകനുമായി സംസാരിച്ചു

ഹാഥ്റസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ അഭിഭാഷകനുമായി സംസാരിച്ചു. അറസ്റ്റിലായി ഒന്നരമാസത്തിന് ശേഷമാണ് അഭിഭാഷകനോട് സംസാരിക്കാൻ സിദ്ധിഖിന് പോലീസ് അവസരം നൽകിയത്.

ഇന്നലെ വൈകുന്നേരം ജയിലിൽ നിന്ന് സിദ്ധിഖ് ഫോണിൽ വിളിച്ചതായി അഭിഭാഷകൻ വിൽസ് മാത്യു പറഞ്ഞു. അറസ്റ്റ് മെമ്മോയിൽ കാണിച്ച സമയം ഒക്ടോബർ 5 വൈകുന്നേരം 4.50 ആണ്. എന്നാൽ രാവിലെ 10.20നാണ് അറസ്റ്റ് ചെയ്തതെന്ന് സിദ്ധിഖ് കാപ്പൻ അറിയിച്ചതായും അഭിഭാഷകൻ വ്യക്തമാക്കി.

ഭക്ഷണവും മരുന്നും ലഭിക്കുന്നുണ്ട്. ആരോഗ്യവാനെ പോലെയാണ് സിദ്ധിഖ് സംസാരിച്ചതെന്നും വിൽസ് മാത്യു പറഞ്ഞു.സിദ്ധിഖ് കാപ്പന് ജാമ്യം തേടി കേരളാ പത്ര പ്രവർത്തക യൂണിയൻ നൽകിയ ഹർജി വെള്ളിയാഴ്ചയാണ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നത്

Share via
Copy link
Powered by Social Snap