600 വർഷം പ്രായം, 20 മീറ്റർ നീളം, 480 സെന്റിമീറ്റർ വണ്ണം; ഇതു റെക്കോർഡിട്ട തേക്ക്

ചേർപ്പ്∙ ‘ലേല പ്രായ’ത്തിൽ റെക്കോർഡിട്ട തേക്ക് ഇനി പെരുമ്പിള്ളിശേരി സാജ് ടിംബേഴ്സ് ഉടമ എ.എ.കുമാരന് സ്വന്തം. 600 വർഷത്തോളം പ്രായവും 20 മീറ്റർ നീളവും 480 സെന്റിമീറ്റർ വണ്ണമുള്ള തേക്കാണ് സർക്കാർ നടത്തിയ ലേലത്തിലൂടെ കുമളിയിൽ നിന്ന് സ്വന്തമാക്കിയത്. സർക്കാർ ലേലങ്ങളിലെ ഏറ്റവും പ്രായേമേറിയ തേക്കാണ് ഇതെന്ന് കുമാരൻ പറഞ്ഞു