673 പേര്ക്ക് കോവിഡ്

ജില്ലയില്‍ 673 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 14.46 ശതമാനമാണ്‌ രോഗസ്ഥിരീകരണ നിരക്ക്. 656 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 10 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 575 പേർ രോഗമുക്തി നേടി. ചിന്നക്കനാൽ–- 57, തൊടുപുഴ–- 50, വണ്ടൻമേട്–- 37, ഏലപ്പാറ–- 28, പീരുമേട്–- 28, ഉടുമ്പൻചോല–- 27, മണക്കാട്–- 26, വണ്ടിപ്പെരിയാർ–- 25, ഇടവെട്ടി, പള്ളിവാസൽ 24 വീതം, വെള്ളിയാമറ്റം–- 23, ഉപ്പുതറ–- 22, കൊക്കയാർ–- 19, അടിമാലി, അയ്യപ്പൻകോവിൽ, നെടുങ്കണ്ടം 18 വീതം, ബൈസൺവാലി, മൂന്നാർ 17 വീതം, ദേവികുളം, ഇരട്ടയാർ 13 വീതം എന്നിങ്ങനെ രോഗം സ്ഥിരീകരിച്ചു. 

ആലക്കോട്, കുടയത്തൂർ, മാങ്കുളം 12 വീതം, അറക്കുളം, കട്ടപ്പന 11 വീതം, മുട്ടം ഒമ്പത്, വാഴത്തോപ്പ്, വെള്ളത്തൂവൽ എട്ടുവീതം, കാഞ്ചിയാർ, കരുണാപുരം, ശാന്തൻപാറ ഏഴുവീതം, ചക്കുപള്ളം, കഞ്ഞിക്കുഴി, കുമാരമംഗലം, ഉടുമ്പന്നൂർ, വണ്ണപ്പുറം ആറു വീതം എന്നിങ്ങനെയും രോഗം ബാധിച്ചു.

Share via
Copy link
Powered by Social Snap