68കാരിയെ പീഡിപ്പിക്കുവാൻ ശ്രമിച്ച ബി ജെ പി പ്രവർത്തകൻ പിടിയിൽ

പാറശാലയിൽ 68കാരിയെ പീഡിപ്പിക്കുവാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയായ ബി ജെ പി പ്രവർത്തകൻ്റെ CCTV ദൃശ്യം പുറത്ത്. ഭർത്താവിൻ്റെ ചരമവാർഷിക ചടങ്ങിനെത്തിയ വ്യദ്ധയെയാണ് വായിൽ തുണി തിരുകിയ ശേഷം പീഡിപ്പിക്കാൻ ശ്രമിച്ചത്. ഒച്ച കേട്ട് എത്തിയ അയൽവാസികൾ ചേർന്ന് പ്രതിയായ രതീഷിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

പാറശാല ചെങ്കൽ വലിയകുളത്തിന് സമീപത്തായി താമസിക്കുന്ന 68 വയസുള്ള വൃദ്ധമാതാവിനെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അയൽവാസികൾ ചേർന്ന് ബി ജെ പി പ്രവർത്തകനായ രതീഷിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. തിരുവനന്തപുരം നഗരത്തിൽ താമസിക്കുന്ന ഇവർ ഭർത്താവിൻ്റെ രണ്ടാം ചരമവാർഷികത്തോട് അനുബന്ധിച്ച ചടങ്ങുകൾക്കാണ് വലിയകുളത്തിന് സമീപത്തെ വീട്ടിലെത്തിയത്.

വീട്ടിൽ ഇവർ ഒറ്റക്കാണെന്ന് മനസിലാക്കിയ രതീഷ് ഉച്ചക്ക് വെള്ളം ചോദിച്ച് വീട്ടിലെത്തിയയെങ്കിലും മറ്റാരുമില്ലാത്തതിനാൽ വീട്ടമ്മ കതകടച്ചു. തുടർന്ന് ഇന്നലെ രാത്രി 7 മണിയോടെ വീണ്ടുമെത്തി .ഗേറ്റ് പൂട്ടിയിരുന്നതിനാൽ മതിൽ ചാടി കടന്ന് വീട്ടിനുള്ളിലേക്ക് പ്രതി നടന്ന് പോകുന്ന CCTV ദൃശ്യങ്ങൾ ആണ് പുറത്തായത്. വൃദ്ധമാതാവിൻ്റെ വായിൽ തുണി തിരുകി നിലത്തിട്ട് വലിച്ചിഴച്ച് പീഡിപ്പിക്കുവാൻ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാരെത്തിയപ്പോഴേക്കും രക്ഷപ്പെടുവാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടി പാറശാല പൊലീസിനെ ഏൽപ്പിച്ചു. ചെങ്കൽ കുന്നൻവിള സ്വദേശി രതീഷാണ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Share via
Copy link
Powered by Social Snap