7801 ഡയമണ്ടുകൾ കൊണ്ടൊരു മോതിരം, ഹൈദരാബാദിലെ സ്വർണവ്യാപാരിക്ക് ഗിന്നസ് റെക്കോർഡ്

ഡയമണ്ട് മോതിരം നിർമിച്ച് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചിരിക്കുകയാണ് ഹൈദരാബാദിലെ ഒരു സ്വർണ വ്യാപാരി. ഹൈദരാബാദിലെ കോട്ടി ശ്രീകാന്ത് എന്ന സ്വർണ വ്യാപാരിയാണ് ഗിന്നസ് റെക്കോർഡ് നേടിയിരിക്കുന്നത്. 7801 ബ്രഹ്മ വജ്ര കമലം എന്നാണ് മോതിരത്തിന് നൽകിയിരിക്കുന്ന പേര്. 7801 ഡയമണ്ടുകൾ കൊണ്ടാണ് മോതിരം നിർമിച്ചിരിക്കുന്നത്. ഈ മാസം ആദ്യം ഗിന്നസ് റെക്കോർഡ് നേടിയ മോതിരം അനാച്ഛാദനം ചെയ്തിരുന്നു.

ഔഷധ പുഷ്പവും മതപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമായ അപൂർവ പുഷ്പം ബ്രഹ്മ കമലത്തിൽ നിന്നുള്ള പ്രചോദനമുൾക്കൊണ്ടാണ് മോതിരം നിർമിച്ചിരിക്കുന്നത്. 2018 ലാണ് ഇങ്ങനെയൊരു മോതിരത്തെ കുറിച്ച് ആദ്യം ആലോചിച്ചത്. 11 മാസം എടുത്താണ് മോതിരം പൂർത്തിയാക്കിയത്. എട്ട് ദളങ്ങൾ വീതമുള്ള ആറ് പാളികളായാണ് മോതിരം തയാറിക്കിയിരിക്കുന്നത്.

മോതിരത്തിന്‍റെ നിർമാതാക്കൾ കഴിഞ്ഞ വർഷമാണ് ഗിന്നസ് റെക്കോർഡിന് മോതിരം സമർപ്പിച്ചത്. നിരവധി തവണ പരിശോധിച്ചുറപ്പിച്ചതിന് ശേഷം ഏറ്റവും കൂടുതൽ ഡയമണ്ടുകളുള്ള മോതിരം എന്ന ബഹുമതി നൽകുകയും ചെയ്തു. മോതിരത്തിൽ ഉപയോഗിച്ച വജ്രങ്ങൾ സ്വഭാവികമാണെന്നും അധികൃതർ പറഞ്ഞു. 

Share via
Copy link
Powered by Social Snap