90 ലക്ഷം രൂപയുടെ 2.8 കിലോഗ്രാം സ്വർണവും 4.65 ലക്ഷം രൂപയുടെ വിദേശ കറൻസിയും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) പിടികൂടി.

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 90 ലക്ഷം രൂപയുടെ 2.8 കിലോഗ്രാം സ്വർണവും 4.65 ലക്ഷം രൂപയുടെ വിദേശ കറൻസിയും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. 

ഇന്നലെ ദുബായിൽ നിന്ന് കൊച്ചി വഴി ചെന്നൈയിലേക്ക് പോകുകയായിരുന്ന സ്പൈസ് ജെറ്റ് വിമാനത്തിലെ സീറ്റിനോടു ചേർന്നുള്ള ലൈഫ് ജാക്കറ്റിന് അകത്താണ് 20 സ്വർണ ബിസ്കറ്റ് ഒളിപ്പിച്ചിരുന്നത്. ഈ സീറ്റുകളിൽ യാത്ര ചെയ്തിരുന്ന 2 പേരെ സംശയത്തെത്തുടർന്ന് ഡിആർഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഇവരാണോ സ്വർണം കൊണ്ടുവന്നതെന്ന് ഡിആർഐ അന്വേഷിക്കുന്നു. ഇന്നലെ പുലർച്ചെ കൊച്ചിയിൽ നിന്നു വിദേശത്തേക്കു പോകാൻ എത്തിയ യാത്രക്കാരനിൽ നിന്നാണ് 4.63 ലക്ഷം രൂപയുടെ വിദേശ കറൻസി കസ്റ്റംസ് പിടികൂടിയത്.  4150 യൂറോയും 111 ഡോളറുമാണ് പിടിച്ചെടുത്തത്.

റവല്യൂഷനറി ഗാർഡ്സിന്റെ തലവൻ ഖാസിം സുലൈമാനിയെ യുഎസ് ഡ്രോൺ ആക്രമണത്തിൽ വധിച്ചതിനെ തുടർന്നാണു മേഖലയിൽ സംഘർഷം ഉടലെടുത്തത്. ഇതിനു മറുപടിയായി ഇറാൻ നടത്തിയ മിസൈലാക്രമണത്തിനു സൈനിക തിരിച്ചടി ഇല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയതോടെ മധ്യപൂർവദേശത്തെ യുദ്ധഭീതിക്ക് അയവു വന്നിരുന്നു. മണിക്കൂറുകളുടെ ഇടവേളയ്ക്കുശേഷം ഇറാഖിൽ വീണ്ടും റോക്കറ്റാക്രമണം ഉണ്ടായതോടെ മേഖലയിൽ ആശങ്ക പടരുകയാണ്.

പശ്ചിമ ഇറാഖിലെ യുഎസ് വ്യോമസേനാത്താവളത്തിലേക്ക് 11 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ ആദ്യം അയച്ചത്. സൈനിക തിരിച്ചടിക്കു പകരം ഇറാനെതിരെ കൂടുതൽ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നു ട്രംപ് പറഞ്ഞു. ഇറാഖിലെ അൽ അസദ് വ്യോമസേനാ താവളത്തിൽ 11 ബാലിസ്റ്റിക് മിസൈലുകളാണു പതിച്ചത്. ഒരു ഹെലികോപ്റ്ററിനും കൂടാരങ്ങൾക്കും കേടുപാടുകൾ പറ്റിയതല്ലാതെ കാര്യമായ നാശം ഉണ്ടായിട്ടില്ലെന്ന് യുഎസ് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക് മില്ലി വ്യക്തമാക്കിയിരുന്നു.

ഇതിനിടെ, യുക്രെയ്ന്റെ യാത്രാവിമാനം വീഴ്ത്തിയതിന്റെ ഉത്തരവാദിത്തം ഇറാന്റെ റവല്യൂഷനറി ഗാർഡ് ഏറ്റതിനെ തുടർന്ന് രാജ്യമെങ്ങും പ്രതിഷേധം പടരുകയാണ്. ‘മാപ്പു പറയുക, രാജിവയ്ക്കുക’ എന്നീ മുദ്രാവാക്യങ്ങളുമായി ആയിരങ്ങൾ ടെഹ്റാനിൽ പ്രകടനം നടത്തി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട 176 പേരുടെ പേരുകൾ എഴുതിയ കൂറ്റൻ ബാനർ പ്രതിഷേധക്കാർ വാലി അസർ ചത്വരത്തിൽ ഉയർത്തി. പ്രതിഷേധക്കാരെ നേരിടുന്നതിന് കലാപനിയന്ത്രണസേനയെ നിയോഗിച്ചു.

  രാജ്യത്തിന്റെ ശത്രുക്കൾ ഉള്ളിൽ തന്നെയാണെന്നും യാത്രാവിമാനം വീഴ്ത്തിയതിന് ഉത്തരവാദികളെ ശിക്ഷിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്കെതിരെയും മുദ്രാവാക്യങ്ങൾ ഉയർന്നു. ടെഹ്റാനു പുറമേ ഷിറാസ്, ഇസ്ഫഹാൻ, ഹമദാൻ, ഒറുമിയേ നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. വിമാനം അബദ്ധത്തിൽ വീഴ്ത്തിയതാണെന്ന് ഇറാൻ ഭരണനേതൃത്വം ശനിയാഴ്‍ചയാണ് തുറന്നു പറഞ്ഞത്.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap