962 പേര്ക്ക് കൂടി കോവിഡ്, 801 പേര്ക്ക് സമ്പര്ക്കത്തിലൂടെ; 815 പേര്ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളത്തില്‍ ഇക്കാര്യം അറിയിച്ചത്.

രണ്ടു മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം സ്വദേശി ക്ലീറ്റസ്(68), ആലപ്പുഴ നൂറനാട് സ്വദേശി ശശിധരന്‍(52) എന്നിവരാണ് മരിച്ചത്. ഇന്ന് സംസ്ഥാനത്ത് 815 പേര്‍ രോഗമുക്തരായി. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 801 പേര്‍ക്കാണ്. ഇതില്‍ ഉറവിടം അറിയാത്ത രോഗബാധിതരുടെ എണ്ണം 40.

രോഗബാധിതരില്‍ വിദേശത്തുനിന്ന് വന്നവര്‍ 55 പേരാണ്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരില്‍ 85 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 15 ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും ആറ് കെ.എസ്.സിക്കാര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

205 പേര്‍ക്കാണ് തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം-106, ആലപ്പുഴ-101, തൃശ്ശൂര്‍-85 മലപ്പുറം-85, കാസര്‍കോട്-66, പാലക്കാട്-59, കൊല്ലം-57, കണ്ണൂര്‍-37, പത്തനംതിട്ട-36, കോട്ടയം-35 കോഴിക്കോട്-33, വയനാട്-31, ഇടുക്കി-26 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം-253, കൊല്ലം-40, പത്തനംതിട്ട-59, ആലപ്പുഴ-50, കോട്ടയം-55, ഇടുക്കി-54, എറണാകുളം-38, തൃശ്ശൂര്‍-52, പാലക്കാട്-67, മലപ്പുറം-38, കോഴിക്കോട്- 26, വയനാട്-8, കണ്ണൂര്‍-25 കാസര്‍കോട്-50. 

Share via
Copy link
Powered by Social Snap