ആഭ്യന്തര യാത്രക്കാരുടെ വിവരങ്ങള്ക്ക് നിരീക്ഷണമേര്പ്പെടുത്തി ദേശീയ ഇന്റലിജന്സ് ഗ്രിഡ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനക്കമ്പനികളില്‍ യാത്ര ചെയ്യുന്ന ആഭ്യന്തര യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിക്കാന്‍ ദേശീയ ഇന്‍ലിജന്‍സ് ഗ്രിഡിനെ( നാറ്റ് ഗ്രിഡ്) ചുമതലപ്പെടുത്തി. ഇതിന്‍ പ്രകാരം യാത്രക്കാരുടെ വിവരങ്ങള്‍ നാറ്റ് ഗ്രിഡിന് കൈമാറണമെന്ന് വ്യോമയാന മന്ത്രാലയത്തോടും വ്യവസായ റെഗുലേറ്ററിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ വിമാന കമ്പനികള്‍ ഏജന്‍സികളുമായി നേരിട്ടാണ് ഇടപാടുകള്‍ നടത്തുന്നത്. വ്യോമയാന മന്ത്രാലയമോ ഡിജിസിഎയോ ഒരു വിവരവും ശേഖരിച്ച് ഏജന്‍സികള്‍ക്ക് നല്‍കുന്നില്ല. എന്നാല്‍ പുതിയ നിര്‍ദേശ പ്രകാരം ചില പ്രത്യേക ആഭ്യന്തര റൂട്ടുകളിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരുടെ വിവരങ്ങള്‍ നല്‍കാനാണ് അറിയിച്ചിരിക്കുന്നത്.

ഈ വിവരങ്ങള്‍ ഉപയോഗിച്ച് കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണങ്ങള്‍ നടത്താന്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍, കസ്റ്റംസ് തുടങ്ങിയവയുമായി വിമാനകമ്പനികള്‍ നേരിട്ട് വിവരങ്ങള്‍ പങ്കു വെക്കുന്ന രീതിയാണ് നിലവില്‍ ഉള്ളതെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *