ആമസോൺ കാടുകളിലെ തീപിടിത്തം; 35 കോടി നൽകി ലിയനാർഡോ ഡി കാപ്രിയോ

നടൻ എന്നതിനേക്കാളുപരി താനൊരു പരിസ്ഥിതി സ്നേഹി കൂടിയാണെന്ന് പലപ്പോഴായി തെളിയിച്ചിട്ടുള്ളയാളാണ് ഹോളിവുഡ് നടൻ ലിയനാർഡോ ഡി കാപ്രിയോ. ആമസോണ്‍ കാടുകളിലെ തീപിടുത്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി മുപ്പത്തിയാറ് കോടി രൂപയോളമാണ് ഡികാപ്രിയോയുടെ സംഘടന നൽകിയിരിക്കുന്നത്.ആമസോണ്‍ മഴക്കാടുകളില്‍ വൻ തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്‍ച  9,000 ലധികം കാട്ടുതീയാണ് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ഡികാപ്രിയോയുടെ എയര്‍ത്ത് അലയൻസ് എന്ന പരിസ്ഥിതി സംഘടനയാണ് സഹായവുമായി രംഗത്ത് എത്തിയത്.അഞ്ച് പ്രാദേശിക സംഘടനകള്‍ക്കാണ് സഹായം. 35,97,50,000.00 കോടി രൂപ നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനു മുൻപ് ചെന്നൈയിൽ അതിരൂക്ഷമായ വരൾച്ച നേരിട്ടപ്പോൾ താരം തന്‍റെ ആശങ്ക സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *